‘എമ്പുരാന്‍’ ബോക്‌സ് ഓഫീസ് കുതിപ്പ്: മലയാളത്തിലെ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രം! വിദേശത്തും റെക്കോര്‍ഡ്
മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ‘എമ്പുരാന്‍’ റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസവും മികച്ച കളക്ഷന്‍ നേടി. ആദ്യ ദിനം തകര്‍പ്പന്‍ കളക്ഷന്‍ നേടിയ സിനിമ രണ്ടാമത്തെ ദിവസം 44% ഇടിവ് നേരിട്ടെങ്കിലും, 11.75 കോടി രൂപയും അതില്‍ 10.75 കോടി രൂപ മലയാള പതിപ്പില്‍ നിന്ന് സമ്പാദിച്ചു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബിലെത്തിയ ചിത്രമായി ‘എമ്പുരാന്‍’ മാറി. വിദേശ ബോക്‌സ് ഓഫിസിലും മികച്ച പ്രകടനം തുടരുന്ന ചിത്രം, ആഗോള തലത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിലായി 100 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ കൈവരിച്ചതോടെ, മലയാള സിനിമയുടെ വ്യാവസായിക നിലവാരം വീണ്ടും ഉയർത്തിയെന്ന വിലയിരുത്തലാണ്.